ശബരി മല നട തുറക്കുന്നു

ശബരിമല മേൽശാന്തി നറുക്കെടുപ്പ് നാളെ നടക്കും.
കണ്ണൂർ മലപ്പട്ടം സ്വദേശി ജയരാമൻ നമ്പൂതിരി അന്തിമ പട്ടികയിലുണ്ട്. തുലാമാസ പൂജകൾക്കായി ഇന്ന് വൈകുന്നേരം നട തുറക്കും. 6 മാസത്തെ ഇടവേളക്ക് ശേഷമാണ് തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നത്. നാളെ മുതൽ ദർശനം അനുവദിക്കും.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിർച്യുൽ ക്യു വഴി ഒരു ദിവസം 250 പേർക്കാണ് പ്രവേശനം. നിലയ്ക്കലിൽ കോവിഡ് വ്യാപനം ശക്തമാക്കും. പമ്പ സ്നാനം അനുവദിക്കില്ല. സാമൂഹിക അകലം നിർബന്ധമാക്കിയതിനാൽ കൂട്ടം കൂടിയുള്ള മലകയറ്റവും ഇത്തവണ സാധ്യമാകില്ല.