ജയലളിതയായി കങ്കണ

തമിഴ്നാട് മുൻ മുഖ്യ മന്ത്രി ജയലളിതയായി കങ്കണ റാവുത്തിന്റെ പുതിയ ചിത്രം കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണിപ്പോൾ. ജയലളിതയുടെ കഥ പറയുന്നതാണ് ചിത്രം. ഈ ചിത്രത്തിലെ നടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ജയലളിതയുടെ ചെറുപ്പ കാലത്തെ സ്റ്റൈൽ അതേപടി പകർത്തി എന്നതാണ് ചിത്രത്തെ ആരാധകർ ഇത്രയുമധികം ഏറ്റെടുക്കാൻ കാരണം. എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തമിഴിലും ഹിന്ദിയിലും പുറത്തിറക്കും. കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കങ്കണയെ കൂടാതെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. അരവിന്ദ് സ്വാമിയുടെ എംജിആർ ലൂക്കും ആരാധകരുടെ കയ്യടി നേടിയിരുന്നു.