കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്നും .അമ്മ ശരണ്യയെ നുണ പരിപരിശോധനയ്ക്ക് വിധേയയാക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതിയും കാമുകനുമായി നിധിൻ കോടതിയിൽ അപേക്ഷ നൽകി .പ്രതി ശരണ്യയുടെ മൊഴിമാറ്റലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വാരം വലിയന്നൂർ സ്വദേശിയായ നിധിൻ തന്റെ നിരപരാധിത്വം തെളിയിക്കാനായി അപേക്ഷ നൽകിയിരിക്കുന്നത് .പ്രതി ശരണ്യ ആദ്യം പറഞ്ഞത് ഭർത്താവാണ് കുഞ്ഞിനെ കൊള്ളാൻ കാരണം എന്നാണ് .പിന്നീട് താൻ സ്വയം കൊലചെയ്യാൻ തീരുമാനം എടുത്തതാണെന്നും അതിനു ശേഷം കാമുകൻ നിധിന്റെ ഒത്താശയിലും ഗൂഡാലോചനയിലുമാണ് കൊല നടത്തിയതെന്നും ശരണ്യ മൊഴി നൽകിയിരുന്നു .
2018 മുതൽ പാലക്കാട് സ്വദേശിയായ മറ്റൊരു യുവാവുമായി ശരണ്യക്ക് അടുപ്പമുണ്ടെന്ന് നിധിനെ അറസ്റ്റ് ചെയ്തതിന് ശേഷം പൊലീസിന് മൊഴി ലഭിച്ചിരുന്നു .എന്നാൽ ഇയാളുമായി ബന്ധപ്പെട്ട് തുടർ അന്വേഷണങ്ങൾ ഒന്നും തന്നെയുണ്ടായിട്ടില്ല .ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് തന്റെ നിരപരാധിത്വം തെളിയിക്കാൻ ശരണ്യയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്നാവിശ്യപ്പെട്ട് നിധിൻ അപേക്ഷ നൽകിയത് .നിലവിൽ നിധിനെതിരെ ഗൂഢാലോചന കുറ്റവും പ്രേരണ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത് .