മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഓര്‍മയായി

മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) വിട വാങ്ങി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയായിരുന്നു മരണം.തൊണ്ണുറ്റിമൂന്നാമത്തെ വയസ്സിലാണ് രാജ്യത്തെ സാഹിത്യ മേഖലയിലെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തെ തേടി എത്തിയത് .സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്കായിരുന്നു പുരസ്‌കാരം. 2017 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ചന്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

‘വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്ന പ്രസിദ്ധമായ വരികളിലൂടെ മലയാള കാവ്യ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി .പാലക്കാട് കുമാരനെല്ലൂര്‍ സ്വദേശിയായ അക്കിത്തം 50 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. കവിത,ചെറുകഥ,നാടകം,വിവര്‍ത്തനം, ലേഖനസമാഹാരം, എന്നിവയിലൊക്കെ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.