മൽസ്യ തൊഴിലാളികൾക്ക് ദുരിതങ്ങളുടെ ചാകരക്കാലം

കാലവർഷത്തിനും ട്രോളിങ്ങിനുമൊപ്പം കൊറോണകാലം കൂടി പിടി മുറുക്കിയപ്പോൾ കണ്ണൂർ ആയിക്കരയിലെ മൽസ്യത്തൊഴിലാളികളുടെ തീരാ ദുരിതം ഒന്ന് കൂടി കൂടിയതെയുള്ളൂ .പരമ്പരാഗതമായി മൽസ്യ ബന്ധനം നടത്തി ഉപജീവന മാർഗം കണ്ടെത്തുന്ന ഇവിടുത്തെ തൊഴിലാളികളുടെ അവസ്ഥ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ .ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ ക്വറന്റീൻ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ഇവിടെ എത്തുന്ന അന്യ സംസ്ഥാന മൽസ്യ തൊഴിലാളികൾ ദിവസങ്ങളോളം കടലിൽ പോയി അടിയടക്കം ഊറ്റിയെടുക്കുകയാണ് .ഇതോടെ സാധാ മൽസ്യ തൊഴിലാളികളുടെ ജീവിത മാർഗം താന്നെ താളം തെറ്റിയ അവസ്ഥയിലാണ്.

പ്രളയ ദുരന്തത്തിനെ നേരിടാൻ മൽസ്യ തൊഴിലാളികൾ ഒറ്റ കെട്ടായി മുന്നോട്ട് വന്നപ്പോൾ പ്രശംസിച്ചവർ ഒന്നും തന്നെ പ്രളയത്തിൽ ഇവർക്ക് നഷ്ടമായ ജീവനോപാധികളെ കുറിച്ച് ചിന്തിച്ചു പോലും നോക്കിയില്ല .നിരവധി ക്ഷേമ പദ്ധതികൾ സർക്കാർ നടപ്പാക്കിയെങ്കിലും പരമ്പരാഗത മൽസ്യ തൊഴിലാളികളുടെ നിലവിലെ അവസ്ഥ കണ്ട തന്നെ അറിയാണം .ലോക്ക് ഡൗൺ ഇളവുകൾ പോലും മൽസ്യ ബന്ധനത്തെയും വിപണിയെയും മരവിപ്പിച്ച അവസ്ഥ .ലോക്ക് ഡൗണിൽ ലോക്ക് ആയിപോയ മൽസ്യ തൊഴിലാളികളുടെ ദുരിത കഥ ഇനിയെങ്കിലും അധികൃതർ കാണണം ….കണ്ടാൽ മാത്രമാണ് പോരാ ഇവരുടെ കഷ്ടപ്പാടിന് ഇനിയെങ്കിലും ഒരറുതി വരുത്തണം