ജോസ് കെ മാണി വിഭാഗം ഇനി ഇടത്തിനൊപ്പം ;എം .പി സ്ഥാനം രാജി വെക്കും

അനിശ്ചിതത്തിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരള കോൺഗ്രസ്സ് ജോസ് .കെ മാണി പക്ഷം ഇനി ഇടത് പക്ഷ ജനാതിപത്യ മുന്നണിക്കൊപ്പം . എം പി സ്ഥാനം രാജി വെക്കുമെന്ന് ജോസ്. കെ മാണി പറഞ്ഞു .രാജി വെക്കുന്നത് രാഷ്ട്രീയ ധാർമികതയുടെ പേരിലാണെന്നും ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽ നിന്നും പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവ് വെച്ച് മുന്നോട്ട് പോവാൻ ആവില്ലെന്നും എൽ ഡി എഫ് മുന്നണി സ്ഥാനം പ്രഖാപിക്കവേ ജോസ് .കെ മാണി വ്യക്തമാക്കി .ജോസ് കെ മാണി മുന്നണി മാറ്റ പ്രഖ്യാപനം നടത്തിയത് കോട്ടയത്തെ ഓഫീസിൽ വെച്ച് .രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം ആദ്യം എൽ ഡി എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു .ഒൻപത് മണിയോടെയാണ് പാർലമെന്ററി പാർട്ടി യോഗം ചേർന്നത് .തോമസ് ചാഴിക്കാടൻ എം .പി, റോഷി അഗസ്റ്റിൻ ,എൻ. ജയരാജ് എന്നീ എം എൽ എ മാരുമാണ് ജോസ് .കെ മാണിയെ കൂടാതെ യോഗത്തിൽ പങ്കെടുത്തത് .പാർട്ടി യു ഡി എഫ് വിടുന്നത് 38 വർഷത്തിന് ശേഷമാണ് . കേരളം രാഷ്ട്രീയയത്തിലെ ഗതി നിർണ്ണയിക്കുന്ന മാറ്റമാണ് ഇത്.