ടെക് ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഐഫോണുകൾ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത് .ഐഫോൺ 12 ന്റെ നാലു മോഡലുകളാണ് പുറത്തിറക്കിയത്.എന്നാൽ പരിസ്ഥിതി സംരക്ഷിക്കുന്നതിന്ററെ പേരിൽ ഐഫോൺ 12 ബോക്സിൽ ചാർജറും ഇയർ ഫോണും ഉൾപ്പെടുത്തിയിട്ടില്ല .ഇക്കാര്യം ട്വിറ്റർ ,ഫെയ്‌സ്ബുക്ക് പോസ്റ്റുകളിൽ നിന്നും വ്യക്തമാണ് .മിക്ക കമ്പനികളും തുടർന്നിരുന്ന ഒരു ശീലം ആപ്പിൾ അവസാനിപ്പിച്ചിരിക്കുകയാണ് .പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ കമ്പനിയുടെ പുതിയ നീക്കം .ഉപഭോക്താക്കൾ എല്ലാം തന്നെ നിരാശയിലാണ് .ആപ്പിൾ ഐ ഫോണിനൊപ്പം നൽകി വന്നിരുന്ന ഇയർ ഫോണുകളായ ഇയർ പോഡുകൾ ഈ വർഷം ഈ വർഷം നൽകാതിരുന്നത് ഉപഭോക്താക്കളുടെ ശ്രദ്ധ തങ്ങളുടെ എയർ പാടുകളിലേക്ക് തിരിക്കാനാണെന്നും സൂചനയുണ്ട് .