രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 55,342 പോസിറ്റീവ് കേസുകൾ .ആശ്വാസം നൽകുന്ന കണക്കുകളാണ് പുറത്തു വരുന്നത് .പ്രതിദിന കേസുകൾ ഒരു ഘട്ടത്തിൽ കുത്തനെ ഉയർന്നിരുന്നു. രോഗം ഭേദമായവരുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 10 ലക്ഷത്തിലധികം സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.നിലവിൽ കോവിഡ് കേസുകളിൽ വർദ്ധനവുള്ള സംസ്ഥാനങ്ങൾ,മഹാരാഷ്ട്ര , കേരളം,കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് .അഞ്ചാംഘട്ട ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട് .

 

പൊതുസ്ഥലങ്ങളിൽ മാസ്‌ക്കുകൾ ധരിക്കുകയും കൃത്യമായ സാമൂഹിക അകലം പാലിക്കുകയും വേണം .കോവിഡ് പ്രതിരോധത്തിലുള്ള വീഴ്ച ഏത് നിമിഷവും വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരാൻ കാരണമാവും .കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിലുണ്ടായ നേട്ടങ്ങൾ പാഴാവാൻ വളരെ ചുരുങ്ങിയ കാലയളവ് തന്നെ ധാരാളമാണ് .അതിനാൽ കൃത്യമായ ആരോഗ്യ മുൻകരുതലുകളിലൂടെ മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളു .വൈറസ് സാന്നിധ്യം പൂർണ്ണമായും ഇല്ലാതായിട്ടില്ല അതിനാൽ ഏത് നിമിഷവും കൂടാനും കുറയാനും സാധ്യതയുണ്ട് .