ലൈഫ് മിഷനിൽ നിന്ന സ്വയം ഒഴിഞ്ഞതാണ് ; ഹാബിറ്റാറ്റിന്റെ ചെയർമാൻ ജി ശങ്കർ

ലൈഫ് മിഷനിൽ നിന്ന സ്വയം ഒഴിഞ്ഞതാണെന്ന് കൺസൾടടൻസി സ്ഥാപനമായ ഹാബിറ്റാറ്റിന്റെ ചെയർമാൻ ജി ശങ്കർ. പദ്ധതിയിലെ കൺസൾട്ടൻസി മാത്രമായിരുന്നു ഹാബിറ്റാറ്റ്.

കഴിഞ്ഞ ഒക്ടോബറിലാണ് ഹാബിറ്റാറ്റ് ലൈഫ് മിഷൻ കണ്സൾട്ടൻസി ഒഴിഞ്ഞത്. 15 കോടിക്ക് താഴെ പദ്ധതി പൂർത്തിയാക്കണം എന്ന്‌ ലൈഫ്‌മിഷനിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. ടെലിഫോണ് കോൾ വഴിയാണ് ആവശ്യപ്പെട്ടത്. 12.5 കോടിയുടെ പദ്ധതി രൂപ രേഖ സമർപ്പിച്ചിരുന്നു. പലതവണ പദ്ധതിയുടെ രൂപരേഖ മാറ്റേണ്ടിവന്നുവെന്നും സ്പോൺസർഷിപ്പ് സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ലെന്നും ജി.ശങ്കർ പറഞ്ഞു.

റെഡ് ക്രസന്റ് യൂണിറ്റാക്ക് എന്നീ പേരുകൾ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.