കോവിഡ് ചികിത്സയിലിരിക്കെ തന്നിഷ്ട പ്രകാരം ട്രംപ് ആശുപത്രി വിട്ടു

കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു.തന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ലെന്നും കോവിഡിനെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. എന്നാൽ പ്രസിഡന്റ് പൂർണ്ണമായും രോഗമുക്തനായിട്ടില്ലെന്ന് ഡോക്ടർ അറിയിച്ചു.തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നീക്കങ്ങളെന്ന് സൂചന.