കണ്ണൂർ: തൃശ്ശൂരിൽ സിപിഎം പ്രവർത്തകനായ സനൂപിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഎം ന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൾടെക്‌സിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.സിപിഎം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
തങ്ങൾക്ക് നഷ്ടപ്പെട്ടത് പ്രീയങ്കരനായ പ്രവർത്തകനെയാണെന്നും കഴിഞ്ഞ 45 ദിവസത്തിനിടയിൽ നഷ്ടപ്പെട്ട നാലു സഖാക്കളുടെയും കൊലപാതകത്തിനു പിന്നിൽ ബിജെപി-കോൺഗ്രസ്സ് സർക്കാർ വിരുദ്ധ കൂട്ടുകെട്ടാണെന്നും എം വി ജയരാജൻ കൂറ്റപ്പെടുത്തി.
ജനങ്ങളെ സർക്കാരിൽ നിന്നും വേർതിരിക്കാൻ പറ്റാതായപ്പോഴാണ് പ്രതിപക്ഷം അക്രമം അഴിച്ചുവിട്ടതെന്നും ചോരയ്ക്കു ചോര സിപിഎം ന്റെ രീതിയല്ലെന്നും ജയരാജൻ പറഞ്ഞു.