പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് ഏറ്റെടുത്ത് ഇ . ഡി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഏറ്റെടുത്തു .പ്രതികളുടെ സ്വത്ത് വിവരം തേടി ജില്ലാ രജിസ്റ്റർമാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട് .പോപ്പുലർ ഉടമകളുടെ സ്വത്ത് ക്രയവിക്രയം മരവിപ്പിക്കണമെന്നും ഇ ഡി .2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ ,ഭാര്യ പ്രഭ മക്കളായ റീനു,റീബ,റിയ എന്നിവരാണ് ഇതുവരെ അറസ്റ്റിൽ ആയത് .ഇവർക്ക് 125 കോടി രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു .രാജ്യത്ത് 25 ഇടങ്ങളിലാണ് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് വസ്തു വകകൾ ഉള്ളത് .