ലൈഫ് മിഷൻ കേസ് ;സിബിഐ യു. വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷൻ കേസ് ; സിബിഐ യു. വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ പിടിമുറുക്കി സി ബി ഐ. ലൈഫ് മിഷൻ ഡെപ്യൂട്ടി സി ഇ ഒ ,ചീഫ് എഞ്ചിനീയർ എന്നിവരും ഹാജരാവണം .ഇന്നലെയാണ് യു .വി ജോസിനെ സിബിഐ കൊച്ചി ഓഫീസിൽ വെച്ച് ചോദ്യം ചെയ്തത് .ലൈഫ് മിഷൻ ഉദ്യോഗസ്ഥരായ ബാബുക്കുട്ടൻ നായർ ,അജയ് കുമാർ എന്നിവരേയും വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയേയും ഇന്നലെ ചോദ്യം ചെയ്തിരുന്നു .

നിലവിൽ എഫ് സി ആർ എ നിയമലംഘനം,ഗൂഡാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് രേഖകൾ ഹാജരാക്കാൻ യു വി ജോസിനോട് ആവശ്യപ്പെട്ടിരുന്നു .സി ബി ഐ ആവശ്യപ്പെട്ട അസ്സൽ രേഖകൾക്ക് പകരം പകർപ്പുകളാണ് ഇന്നലെ കൈമാറിയത് .