കൊവിഡ്; സാമ്പിള്‍ ശേഖരണത്തിന് പുത്തന്‍ രീതിയുമായി എയിംസ്

ന്യൂഡല്‍ഹി: കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിളുകള്‍ എടുക്കാന്‍ പുത്തന്‍ രീതികള്‍ അവതരിപ്പിച്ച് എയിംസ്. കവിള്‍ക്കകൊണ്ട വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചാല്‍ മതിയാകും എന്നതാണ് എയിംസ് പരീക്ഷിച്ച പുത്തന്‍ രീതി. ഡല്‍ഹിയിലുള്ള എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി ഐസിഎംആര്‍ അറിയിച്ചു.
ഈ പുത്തന്‍ രീതി കോവിഡ് പരിശോധനയ്ക്കായി ശ്രവം ശേഖരിക്കുമ്പോള്‍ രോഗം വ്യാപിക്കുന്നത് തടയുന്നു. കോവിഡ് 19 ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരീക്ഷണം മതിയാകുമെന്നാണ് ഐസിഎംആര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *